ഒയോ റൂംസിന്റെ പ്രഥമ ഓഹരി വില്‍പ്പന വൈകിയേക്കും; കാരണമിതാണ്
ഹോസ്പിറ്റാലിറ്റി രംഗത്തെ ബില്യണ്‍ ഡോളര്‍ കമ്പനിയായ ഒയോ റൂംസിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വൈകിയേക്കും. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൊ റൂംസ് (ZO ROOMS) ഒയോ പ്രഥമ ഓഹരി വില്‍പ്പനയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. 1.2 ശതകോടി ഡോളര്‍ സമാഹരിക്കുക എന്ന ലക്ഷ്യവുമായാണ് ഒയോ ഐപിഒ നടത്താനൊരുങ്ങുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോടതി നാളെയാണ് പരാതി പരിഗണിക്കുക.
ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോടതിയിലെത്തിയിരിക്കുന്നത്. കോടതിക്ക് പുറമേ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് സോ റൂംസ്. 2015 ല്‍ ഒയോ റൂംസിന്റെ 7 ശതമാനം ഓഹരികള്‍ സോ റൂംസ് ഏറ്റെടുക്കുന്നതിനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒയോ റൂംസിന്റെ ഒരു വിഭാഗം നിക്ഷേപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഓഹരി കൈമാറ്റം നടന്നില്ല. എന്നാല്‍ 2016 ല്‍ കരാര്‍ സംബന്ധിച്ച ടേം ഷീറ്റ് തയാറാക്കുകയും ഒയോ, കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തെങ്കിലും ഒയോ പിന്‍വാങ്ങിയതിനാല്‍ കരാര്‍ നടപ്പിലായില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍