ജിഎസ്ടിയിലൂടെ കമ്പനികള്‍ അധിക ലാഭം ഉണ്ടാക്കുന്നു; പി&ജി 250 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കിയതായി ആന്റി പ്രൊഫറ്റിംഗ് അതോറിറ്റി
മുംബൈ: ജിഎസ്ടിയിലൂടെ പി&ജി 250 കോടി രൂപയുടെ അധിക ലാഭവും നേട്ടവും ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ദ ഡയറക്ടറേറ്റ് ഓഫ് ആന്റി പ്രൊഫിറ്റീറിംഗ് കമ്മറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുവഴി വന്‍ തട്ടിപ്പാണ് കമ്പനി നടത്തിയതെന്നാണ് ആന്റി പ്രൊഫറ്റീറിംഗിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. ജിഎസ്ടി കമ്പനിയുടെ ഉത്പന്നങ്ങള്‍ അധിക ലാഭമുണ്ടാക്കുന്നതിന് ചൂഷണം ചെയ്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 28 ശതതമാനം നികുതി സ്ലാബില്‍ നിന്ന് 18 ശതമാനമായി ചില ഉത്പന്നങ്ങളുടെ നികുതി കുറച്ചിട്ടും കമ്പനി ഇതു നടപ്പിലാക്കാതെ അധിക ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്
ജിഎസ്ടി വഴി വിവിധ കമ്പനികള്‍ അധിക ലാഭവും വരുമാന വളര്ച്ചയുമുണ്ടാക്കിയെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. ജൂബിലിയാന്റ് ഫുഡ് വര്‍ക്കര്‍ ജിഎസ്ടി തട്ടിപ്പിലൂടെ 41 കോടി രൂപയും, നെസ്റ്റ്ല് ഇന്ത്യ 100 കോടിയും, പതജ്ഞലി 150 കോടി രൂപയും, എച്ച്യുഎല് 462 കോടി രൂപയുമാണ് ജിഎസ്ടി തട്ടിപ്പിലൂടെ അധിക ലാഭമുണ്ടാക്കിയത്. ജിഎസ്ടയില് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക കമ്പനികളും അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍