News

എല്‍ജിബിടിക്യു+ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പി&ജി

എല്‍ജിബിടിക്യു+ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്ഥാപനമായ പ്രോക്ടര്‍ & ഗ്യാംബിള്‍ (പി&ജി). മെഡിക്കല്‍ ഇന്‍ഷുറന്‍സ്, അടിയന്തര സാമ്പത്തിക സഹായം, സബ്സിഡി അലവന്‍സ്, സ്ഥലംമാറ്റ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ കമ്പനി ആനുകൂല്യങ്ങളാണ് എല്‍ജിബിടിക്യു+ ജീവനക്കാര്‍ക്ക് ലഭ്യമാകുക.

കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇപ്പോള്‍ എല്‍ജിബിടിക്യു+ ജീവനക്കാര്‍ക്ക് കൂടി നീട്ടിയിരിക്കുന്നു. 2022 ഏപ്രില്‍ 1 മുതല്‍, ഇത് ജീവനക്കാര്‍ക്ക് പ്രാപ്യമാകുമെന്ന് കമ്പനി ചൊവ്വാഴ്ച പറഞ്ഞു. ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹോസ്പിറ്റലൈസേഷന്‍ കവറേജ് നല്‍കുന്ന കമ്പനിയുടെ മെഡിക്കല്‍ പ്ലാനിന് കീഴില്‍ എല്‍ജിബിടിക്യു+ ജീവനക്കാര്‍ പരിരക്ഷിക്കപ്പെടും.

മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അല്ലെങ്കില്‍ ബാങ്ക് ലോണുകള്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കും. പങ്കാളികള്‍ക്ക് സ്ഥലംമാറ്റ ആനുകൂല്യങ്ങളും നല്‍കും. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ആരംഭിച്ച 'ഷെയര്‍ ദി കെയര്‍'- മാതാപിതാക്കള്‍ക്കുള്ള അവധി നയത്തിന്റെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് ഈ ഏറ്റവും പുതിയ തീരുമാനം. എല്‍ജിബിടിക്യു+ വൈവിധ്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്ന ഞങ്ങളുടെ പരിശീലന പരിപാടികളും ശക്തിപ്പെടുത്തുന്നത് തുടരുമെന്നും പി&ജിയുടെ ഇന്ത്യന്‍ തലവന്‍ പിഎം ശ്രീനിവാസ് പറഞ്ഞു.

Author

Related Articles