News

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കേണ്ട തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയം കേന്ദ്രസര്‍ക്കാര്‍ നീട്ടി. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31ന് ആയിരുന്നു. ഈ തീയതി ഇന്നലെ അവസാനിച്ചതോടെയാണ് കേന്ദ്ര നികുതി വകുപ്പ് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി പുതിയ ഉത്തരവ് ഇറക്കിയത്.

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാന്‍ സെപ്റ്റംബര്‍ 30 വരെ ഇനി സമയുമുണ്ട്. സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിറ്റി)യാണ് പുതിയ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ജൂണിലാണ് മാര്‍ച്ച് 31 ന് മുന്‍പായി ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്. 

 

Author

Related Articles