പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്രം
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം മൂന്നുമാസത്തേക്ക് കൂടി നീട്ടി. സമയപരിധി ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതുവരെ പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 നുള്ളില്‍ ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതിയാകും.
സെക്ഷന്‍ 139 എഎ പ്രകാരം, ഓരോ വ്യക്തിക്കും അവരുടെ ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ ഉല്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ പാന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷയ്ക്കും ആധാര്‍ നിര്‍ബന്ധമാണ്. നേരത്തെ, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. പിന്നീടത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. അതേസമയം സെപ്റ്റംബര്‍ 30 നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് നിഷ്ക്രിയമാകുന്നതിന് പുറമെ ഇന്‍കം ടാക്സ് സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ പിഴ ചുമത്താവുന്നതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍