പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്തുസംഭവിക്കും? കാലാവധി തീരാന്‍ നാലുദിവസം കൂടി
ദില്ലി: പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി വെറും നാല് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇക്കാലയളവിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. എന്നാല്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മാറുന്ന പാന്‍കാര്‍ഡിനെ പുന:സ്ഥാപിക്കാന്‍ നികുതിദായകന് വീണ്ടും അവസരം ലഭിക്കുമോ തുടങ്ങി നിരവധി സംശയങ്ങള്‍ക്ക് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. പാന്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ട സാമ്പത്തിക ഇടപാടുകളില്‍ തടസം നേരിടാന്‍ ഇത് ഇടയാക്കിയേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലാണ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപയോഗശൂന്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. പാന്മുഖേന നടത്തിയ ഇടപാടുകളുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ടാണ് കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കിയത്. മുമ്പ് പാന്‍ അസാധുവാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്ത്തനക്ഷമമായിരിക്കില്ലെന്നാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. നിര്‍ദ്ദിഷ്ഠ സമയപരിധി അവസാനിച്ചിട്ടും ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ധനകാര്യ ഇടപാടുകളും മുടങ്ങും. പാന്‍ ഇല്ലാത്ത നികുതിദായകനായി മാറും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍