News

സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ല; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്

അഹമ്മദാബാദ്: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത് അവസാന പ്രഖ്യാപനം വന്നത് ഡിസംബര്‍ 31 നാണ്. ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അന്ന് വന്നത്. ഇത്തരത്തില്‍ ബന്ധിപ്പിച്ചില്ലായെങ്കില്‍ പാന്‍ പ്രവര്‍ത്തനക്ഷമമല്ലാതെയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ തല്‍ക്കാലം അസാധുവാകില്ല. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ് വന്നിരിക്കുന്നത്.

പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണയാണ് തിയതി നീട്ടി നല്‍കിയത്. നിലവില്‍ 2020 മാര്‍ച്ച് 31ആണ് അവസാന തിയതി നീട്ടിയിരിക്കുന്നത്. കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായി. നിലവില്‍ ഇതുവരെ പാന്‍ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകര്‍ക്ക് ആശ്വാസവുമായി എന്നത് ഏറെ ശ്രദ്ധേയമാണ്.

ആധാര്‍ നിയമത്തിന്റെ സാധുത നിലവില്‍ സുപ്രീം കോടതിയില്‍ പരിഗണനയിലാണെന്ന് ഹൈക്കോടതി വ്യക്തമാണ്. ഇത് സംബന്ധിച്ച് സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ, ആദായനികുതി വകുപ്പിന് ഇത് ബന്ധിപ്പിക്കാന്‍ ഉത്തരവിടാന്‍ കഴിയില്ല. പാന്‍-ആധാര്‍ ലിങ്കിന്റെ സമയപരിധി ആവര്‍ത്തിച്ച് വര്‍ദ്ധിപ്പിച്ച് ആദായനികുതി വകുപ്പ് തീയതി പുറപ്പെടുവിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Author

Related Articles