സബ്സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചേക്കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ളവരുടെ പ്രധാന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നത്. രാജ്യത്ത് സബ്സിഡി നിരക്കില്‍ പാചകവാതകം വിതരണം ചെയ്തത് പൊതുമേഖലാ കമ്പനികള്‍ മാത്രമായിരുന്നു. അതേസമയം സബ്സിഡിയോടെ സ്വകാര്യ കമ്പനികള്‍ക്ക് പാചകവാതക വിതരണാനുമതി നല്‍കുന്നതിനെ പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം സമിതി റിപ്പോര്‍ട്ട സമര്‍പ്പിക്കുമെന്നാണ് വിവരം.
റിലയന്‍സ് പ്രധാനമായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയ ആവശ്യമായിരുന്നു സബ്സിഡി നിരിക്കില് പാചകവാതകം വിതരണം ചെയ്യാനുള്ള അനുമതി. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ പാചകവാതക റിഫൈനറാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. ജാംനഗറിലെ പ്ലാന്റില്‍ വന്‍തോതില്‍ പാചക വാതകം ഉത്പാപാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ കമ്പനികള്‍ക്ക് നല്കി വരുന്ന സബ്സിഡി സ്വകാര്യ കമ്പനികള്‍ക്ക് നല്കുമ്പോള് അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍