News

മിലിറ്ററി കാന്റീനുകളില്‍ 1000ത്തോളം വിദേശ ഉത്പന്നങ്ങള്‍ക്ക് വിലക്ക്; നീക്കം സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി

സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1000ത്തോളം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ ഇനി മുതല്‍ മിലിറ്ററി-പോലീസ് കാന്റീനുകളില്‍ ലഭിക്കില്ല. ഇതിനായി ഉത്പന്നങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചവ, അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിചെയ്ത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിച്ചവ, പൂര്‍ണമായും ഇറക്കുമതി ചെയ്തവ എന്നിങ്ങനെയാണത്.

ആദ്യത്തെ രണ്ട് വിഭാഗങ്ങളില്‍വരുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തടസ്സമില്ല. പൂര്‍ണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലായി.

കോള്‍ഗേറ്റ് പാമോലീവിന്റെ ബോഡീ വാഷ്, മൗത്ത് വാഷ്, ഹാവെല്‍സിന്റെ ഹെയര്‍ സ്ട്രേയ്റ്റനര്‍, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഹോര്‍ലിക്സ്, മാര്‍സ് ചോക്കലേറ്റ്, ഗില്ലറ്റ് റേസറുകള്‍ ഉള്‍പ്പെടയുള്ള പിആന്‍ഡ്ജിയുടെ ചില ഉത്പന്നങ്ങള്‍, പാനസോണിക്ക്, ഫിലിപ്സ്, ബജാജ് തുടങ്ങിയ കമ്പനികളുടെ വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വിലക്കുണ്ട്. സ്‌കെച്ചേഴ്സ് ഫുട് വെയര്‍, റെഡ് ബുള്‍, ടോമി ഹില്‍ഫിഗര്‍ ഷേര്‍ട്സ് തുടങ്ങിയവയും ലഭിക്കില്ല.

Author

Related Articles