News

പതജ്ഞലി ഗ്രൂപ്പിനെ രക്ഷിക്കാന്‍ അന്താരാഷ്ട്ര കമ്പനികളുമായി ചര്‍ച്ച; വിപണി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലി ഗ്രൂപ്പ് അന്താരഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നീക്കം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പതജ്ഞലി ഗ്രൂപ്പ് നാലോളം കമ്പനികളുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും, തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നും കമ്പനി ചീഫ് എക്‌സിക്യുട്ടവ് ഓഫീസര്‍ കൂടിയായ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.  അതേസമയം ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളോ, വിവരങ്ങളോ, കമ്പനികളുടെ വിവരങ്ങളോ സിഇഒ പുറത്തുവിട്ടിട്ടില്ല.  

ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നാണ് പതജ്ഞലി. അതേസമയം സമീപ കാലങ്ങളില്‍ വിപണി രംഗത്ത് നേരിട്ട ചില പ്രതിസന്ധികള്‍ മൂലം കമ്പനിക്ക് തിരിച്ചടികള്‍ നേരിട്ടു. ആഢംബര ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഫ്രഞ്ച് ഭീമന്‍ എല്‍എംവിഎച്ച് നേരത്തെ ഓഹരികള്‍ വാങ്ങാന്‍ നീക്കം നടത്തിയിരുന്നു.  സോപ്പ് ഉത്പ്പന്നങ്ങളില്‍, ന്യൂഡില്‍സ് ഉത്പ്പന്നങ്ങള്‍, കേശ സംരക്ഷണ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലെല്ലാം പതജ്ഞലി ഗ്രൂപ്പിന് വിപണി രംഗത്ത് വലിയ തിരിച്ചടികളാണ് ഉണ്ടായത്. 

അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിപണയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. വിതരണ മേഖലയിലുള്ള മാറ്റങ്ങളാണ് പതജ്ഞലി ഗ്രൂപ്പിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2013ല്‍ മാര്‍ച്ചോടെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനം കുറഞ്ഞിരുന്നു.8,148 കോടി രൂപയായി പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയുകയും ചെയ്തു.അതേസമയം പതജ്ഞലി ഗ്രൂപ്പ് മൂന്ന് വര്‍ഷം കൊണ്ട് 2,0000 കോടി രൂപയുടെ വിറ്റ് വരവ് ഉണ്ടാക്കുമെന്ന് ബാബാരാംദേവ് പറഞ്ഞിരുന്നു. 

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച 10000 രൂകാടി രൂപയില്‍ നിന്ന് 500 കോടിയായി കുറയുകയും ചെയ്തു.  വിതരണത്തിലുണ്ടായ മാറ്റങ്ങളാണ് പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്കിടിഞ്ഞത്. പതജ്ഞലി ഗ്രൂപ്പിന്റെ ഉത്പന്നം വേണ്ട വിധത്തില്‍ വിതരണം ചെയ്യാന്‍ പറ്റാത്തതാണ് സാമ്പത്തികമായ വളര്‍ച്ചയില്‍ പിന്നോട്ടടിച്ചത്. ഉത്പന്നങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കുന്നവരുടെ ഇടയിലേക്കെത്തിക്കാന്‍ പതജ്ഞലി ഗ്രൂപ്പിന് കഴിയാത്തത് മൂലമാണ് സാമ്പത്തിക വളര്‍ച്ച താഴേക്കിടിഞ്ഞതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Author

Related Articles