ദീപാവലി: മാര്‍ക്കറ്റിംഗ് ക്യാമ്പെയിനുകള്‍ക്കായി 100 കോടി രൂപ നീക്കിവെച്ച് പേടിഎം
ദീപാവലി സീസണിനോട് അനുബന്ധിച്ച് മാര്‍ക്കറ്റിംഗ് ക്യാമ്പെയിനുകള്‍ക്കായി പേടിഎം 100 കോടി രൂപ ചെലവഴിക്കും. ഉപഭോക്താക്കള്‍ 10 ലക്ഷം രൂപവരെ നേടാനാകുന്ന ഓഫറുകളും പേടിഎം പ്രഖ്യാപിച്ചിട്ടുണ്ട്. സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉത്സവ കാലയളവില്‍ എല്ലാ ദിവസവും ഇടപാടുകള്‍ നടത്തുന്ന 10 ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.
'ക്യാഷ്ബാക്ക് ദമാക്ക' എന്ന പേരില്‍ ആരംഭിച്ച ക്യാമ്പെയിനില്‍ ദിവസവും 10000 പേര്‍ക്ക് വീതം 100,50 രൂപവീതം ക്യാഷ്ബാക്കും ലഭിക്കും. നവംബര്‍ ഒന്നുമുതല്‍ മൂന്ന് വരെയുള്ള കാലയളവില്‍ ദിവസവും ഒരാള്‍ക്ക് 10 ലക്ഷം രൂപവരെ ലഭിക്കും. മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഡിടിഎച്ച് റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍, പണം കൈമാറ്റം, ടിക്കറ്റുകള്‍ ചെയ്യുല്‍, ക്രെഡിറ്റ് കാര്‍ഡ്, ഫാസ്റ്റ് ടാഗ് പേയ്മെന്റുകള്‍ മുതലായവക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക. നവംബര്‍ 14 വരെയാണ് ക്യാമ്പെയിന്.
ഈ വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുന്ന സ്റ്റാര്‍ട്ടപ്പ് ആണ് പേടിഎം. 2.2 ബില്യണ്‍ ഡോളറാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് വേണ്ടി സമര്‍പ്പിച്ച കരട് പ്രോസ്പെക്ടസ് പ്രകാരം പേടിഎമ്മിന്റെ ആകെ മൂല്യം(ഴൃീ ൈാലൃരവമിറശലെ ്മഹൗല)4.03 ലക്ഷം കോടി രൂപയാണ്.
യൂപിഐ സേവനങ്ങള്‍ നല്കുന്ന ആപ്പുകളില്‍ 11.91 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ പേടിഎം. 45.64 ശതമാനം വിപണി വിഹിതമുള്ള ഫോണ്‍പേ ആണ് ഒന്നാമത്. 34.72 ശതമാനം വിപണി വിഹിതവുമായി ഗൂഗിള്‍പേ രണ്ടാമതാണ്. ആമസോണ്‍ നാലാമതും ഭീം ആപ്പ് അഞ്ചാമതും ആണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍