News

പേടിഎം ഐപിഒയ്ക്ക് പതിഞ്ഞ തുടക്കം; വിശദാംശം അറിയാം

ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) തുടങ്ങി. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 'വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ മെഗാ ഐപിഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികളാണ് വിറ്റത്. പുറത്തിറക്കിയ ഒരുകോടി രൂപ മുഖവിലയുള്ള 4.83 കോടി ഇക്വിറ്റികളില്‍ 54.23 ലക്ഷം എണ്ണമാണ് നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

ഐപിഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണ് സെബി അനുമതി നല്‍കിയത്. ഇതില്‍ 8,300 കോടി രൂപ പുതിയ ഓഹരി വില്‍പനയിലൂടെയും ബാക്കി തുക ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കുകയാണ് ലക്ഷ്യം. പ്രാഥമിക വിപണിയില്‍നിന്ന് സമാഹരിക്കുന്ന 4,300 കോടി രൂപ വില്‍പന മേഖല വിപുലീകരണത്തിനുള്‍പ്പെടെയും 2000 കോടി ഏറ്റെടുക്കലുകള്‍ക്കും 25 ശതമാനം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വകയിരുത്തും.

News Desk
Author

Related Articles