News

പേടിഎം മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ചു; ഗൂഗിളിന്റെ ആധിപത്യം അവസാനിക്കുമോ?

ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേടിഎം മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ചു. ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേ ടിഎം പറയുന്നു. പ്ലേസ്റ്റോറിലെ ആപ്പുകളില്‍നിന്ന് കമ്മീഷന്‍ ഇനത്തില്‍ 30ശതമാനം തുക ഈടാക്കനുള്ള ഗൂഗിളിന്റെ തീരുമാനം ഈയിടെയാണ് പുറത്തുവന്നത്.

ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍നിന്ന് സെപ്റ്റംബര്‍ 18ന് താല്‍ക്കാലികമായി പേ ടിഎം ആപ്പ് ഒഴിവാക്കിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. ഡെക്കാത്തലോണ്‍, ഒല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കര്‍ തുടങ്ങി 300ഓളം ആപ്പുകള്‍ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിട്ടുണ്ട്.

ഗുഗിളിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ ആപ്പ് സ്റ്റോറുണ്ടാക്കുന്നകാര്യം ചര്‍ച്ചചെയ്യാന്‍ പേ ടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയും 50ഓളം സ്റ്റാര്‍ട്ടപ്പ് ഉടമകളും ഒത്തുചേര്‍ന്നിരുന്നു.

Author

Related Articles