News

യെസ് ബാങ്കിന്റെ ഓഹരികളില്‍ താല്‍പ്പര്യമില്ലെന്ന് പേടിഎം സ്ഥാപകന്‍

യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. പേയ്‌മെന്റ്  ബാങ്കായി അഞ്ച് വര്‍ഷം പ്രവൃത്തി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ചെറുകിട ബാങ്കായി പേടിഎമ്മിനെ മാറ്റാനാണ് അദേഹം ആഗ്രഹിക്കുന്നത്. പതിനാറ് ബില്യണ്‍ ഡോളറിന്റെ വിപണിമൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പാണ് പേടിഎം.തന്റെ പേടിഎം സ്ഥാപനം പ്രൈവറ്റായി തുടരുന്നതിനാണ് താല്‍പ്പര്യമെന്നും അദേഹം വ്യക്തമാക്കി.ഓഹരികള്‍ വാങ്ങുന്നത് ഇപ്പോള്‍ ഒരു യുക്തിപരമായ ചര്‍ച്ച പോലുമല്ല ശര്‍മ കൂട്ടിച്ചേര്‍ത്തു.

യെസ് ബാങ്ക് സഹ സ്ഥാപകന്‍ റാണ കപൂറിന്റെ ബാങ്കിലുളള ഓഹരി വാങ്ങാന്‍ പേടിഎം ഉദ്ദേശിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി, പേടിഎം പേയ്‌മെന്റ് ബാങ്കില്‍ വിജയ് ശേഖര്‍ ശര്‍മയ്ക്ക് ഓഹരി പങ്കാളിത്തമുളളതിനാല്‍ ഓഹരി വാങ്ങാന്‍ ആര്‍ബിഐ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം നവംബറില്‍, ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ചൈനയുടെ ആന്റ് ഫിനാന്‍ഷ്യല്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് പേടിഎം ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു, ഇത് കമ്പനിയുടെ സ്വകാര്യ ഫണ്ടിംഗിന്റെ അവസാന ഘട്ടമായിരിക്കാം. ധനസമാഹരണം പേടിഎമ്മിന്റെ മൂല്യനിര്‍ണ്ണയം 16 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയിരുന്നു.

 

Author

Related Articles