News

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പേടിഎമ്മില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ പേടിഎമ്മില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയര്‍ന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനം വിട്ടത്. പ്രസിഡന്റ് അമിത് നയ്യാര്‍, ചീഫ് എച്ച്ആര്‍ ഓഫീസര്‍ രോഹിത് താക്കൂര്‍ ഉള്‍പ്പടെയുള്ളവരാണ് രാജി വെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. 

ഗോള്‍ഡ്മാന്‍ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാര്‍ 2019ലാണ് പേടിഎം ബോര്‍ഡില്‍ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ക്ക് തുടക്കമിടാന്‍ ചുക്കാന്‍പിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുര്‍ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആര്‍ വിഭാഗം തലവനായിരുന്നു  എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂര്‍. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

Author

Related Articles