ഉയരങ്ങള്‍ കീഴടക്കാന്‍ പേടിഎം; നടപ്പുവര്‍ഷം വന്‍ മാറ്റങ്ങള്‍ക്ക് പദ്ധതി
ന്യൂഡല്‍ഹി: പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍ എല്‍ടിഡി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ളതും പുതിയതുമായി നിക്ഷേപം നടത്തുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവിലുളളതും പുതിയതുമായ നിക്ഷേപകരില്‍ നിന്നാവും കമ്പനിയിലേക്ക് നിക്ഷേപം എത്തുക. ജപ്പാന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ചൈനയിലെ ആന്‍ഡ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ പേ, വാള്‍മാര്‍ട്ട് ഇന്‍കോര്‍പ്പറേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍ നിന്നുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തിനിടയിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ കടക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനത്തിന് ഫണ്ട് അനുവദിക്കാനായി വണ്‍97 കമ്യൂണിക്കേഷന്‍ നിക്ഷേപം വിനിയോഗിക്കും. പേടിഎമ്മിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ശക്തമാക്കാനും, സേവനങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്.
ധനസമാഹരണം പേടിഎമ്മിന്റെ മൂല്യം 16 ബില്യണ്‍ ഡോളറായി ഉയര്‍ത്തും, ഓഗസ്റ്റില്‍ ഇത് 15 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.നിക്ഷേപം പേടിഎമ്മിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നിലവില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടാനും, പേടിഎമ്മിന്റെ ഡിജിറ്റല്‍ സംവിധാനം ശക്തിപ്പെടുത്താനും ധാരണയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍