ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 8,235 കോടി രൂപ സമാഹരിച്ച് പേടിഎം
ഇന്ത്യന്‍ ഓഹരി വിപണി ഇക്കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും വലിയ ഐപിഒ മഹാമഹത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ പ്രാരംഭ പബ്ലിക് ഓഫറിന്റെ ഭാഗമായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് പേടിഎം 1.1 ബില്യണ്‍ ഡോളര്‍ അഥവാ 8,235 കോടി രൂപ സമാഹരിച്ചിരിക്കുകയാണ്. സിംഗപ്പൂരിലെ ജിഐസി, കാനഡ പെന്ഷന് പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (സിപിപിഐബി), ബ്ലാക്ക് റോക്ക്, അല്‍കിയോണ്‍ ക്യാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ബിര്‍ള മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവര്‍ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ആങ്കര്‍ സ്ലോട്ടില്‍ ഓഹരികള്‍ സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടുന്നു.
ബ്ലാക്ക്റോക്കിന്റെ 140 മില്യണ്‍ ഡോളറും സിപിപിഐബിയുടെ 126 മില്യണ്‍ ഡോളറും ഓഹരി വിപണിയിലെ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഒരു ഇന്ത്യന്‍ ഐപിഒയിലെ സ്ഥാപന നിക്ഷേപകരുടേതായി എത്തുന്ന ഏറ്റവും വലിയ നിക്ഷേപത്തുകയാണ്. ബുധനാഴ്ച നടന്ന നിക്ഷേപത്തോടെ, ഐപിഒയില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന 2.45 ബില്യണ്‍ ഡോളറിന്റെ മൂലധനത്തിന്റെ പകുതിയോളം പേടിഎം ഇപ്പോള്‍ തന്നെ സുരക്ഷിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ യൂണികോണുകളിലൊന്നായ പേടിഎം ഐപിഒയിലൂടെ 19 ബില്യണ്‍ ഡോളറിലേക്ക് വാല്വേഷന് ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അലിബാബ, ബെര്‍ക് ഷെയര്‍ ഹാത്തവേ, സോഫ്റ്റ്ബാങ്ക് എന്നിവയുടെ പിന്തുണയോടെ, 2019 ന്റെ രണ്ടാം പകുതിയില്‍ നടന്ന ഫണ്ടിംഗ് റൗണ്ടില്‍ പേടിഎം 16 ബില്യണ്‍ ഡോളറിലേക്ക് തങ്ങളുടെ മൂല്യമുയര്‍ത്തിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍