പേടിഎം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു; ലക്ഷ്യം 18 മാസത്തിനുള്ളില്‍ 20 ലക്ഷം കാര്‍ഡുകള്‍
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ പേടിഎം. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 12-18 മാസത്തിനുള്ളില്‍ 20 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പേടിഎം അറിയിച്ചു.
നമ്മുടെ രാജ്യത്ത്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇപ്പോഴും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്, മാത്രമല്ല എല്ലാവര്ക്കും അതിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുമില്ല. പേടിഎമ്മില്‍, രാജ്യത്തെ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറ്റവും പ്രയോജപ്പെടുന്ന രീതിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയെന്നാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് കമ്പനി സിഇഒ ഭവേഷ് ഗുപ്ത പറഞ്ഞു.
ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും വിശകലനം ചെയ്യുന്നതിലൂടെയും ആരോഗ്യകരമായ സാമ്പത്തിക ജീവിതം നയിക്കാന്‍ സഹായിക്കുന്നതിനാണ് ഈ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനായി വ്യാജ ഇടപാടുകള്‍ക്കെതിരെ ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനിലൂടെ തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും. പേടിഎം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഓരോ ഇടപാടിലും ഉറപ്പുള്ള ക്യാഷ്ബാക്കിനൊപ്പം സുതാര്യവും ആകര്‍ഷകവുമായ റിവാര്‍ഡ് പ്രോഗ്രാം ഉണ്ടായിരിക്കും. റിവാര്‍ഡ് പോയിന്റ് കാലഹരണപ്പെടില്ലെന്ന് മാത്രമല്ല ഉപയോക്താക്കള്‍ക്ക് പേടിഎം ഇക്കോസിസ്റ്റത്തിലെ വിവിധ പേയ്മെന്റുകള്‍ക്കായി ഉപയോഗിക്കാനും കഴിയും. പേടിഎം ഗിഫ്റ്റ് വൗച്ചറുകളുടെ രൂപത്തിലാകും ഇവ ലഭിക്കുകയെന്നതിനാല്‍ യാത്ര, വിനോദം, ഭക്ഷണം, തുടങ്ങി പല വിഭാഗങ്ങളിലും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നേടാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍