News

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ 27 ന് വിതരണം ചെയ്യും; കോവിഡ്-19 ഭീതിയിലും ക്ഷേമപെന്‍ഷന്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കും

കോവിഡ്-19 പടരുന്ന സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് മുഖ്യ പരിഗണന നല്‍കും. രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ മാസം 27- ാം തീയതി മുതല്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സംസഥാന സര്‍ക്കാര്‍ സ്വീകരിച്ചു.  സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും, വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വേഗത്തില്‍ വിതരണം ചെയ്യുന്നത്. ബാക്കിയുള്ള തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 45 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്റെ ആനുകൂല്യം ലഭ്യമാവുക.  സംസ്ഥാനത്ത് കോവിഡ്-219 ഭീതിയെ തുടര്‍ന്ന് ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും സര്‍ക്കാര്‍  അടിയന്തിര നടപടികള്‍ സ്വീകരിക്കും.  ഉത്പ്പാദനം നിലച്ച നിലയ്ക്ക് ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഗണ്യമായ കുറവാണ് ഉണ്ടാവുക. 

 

News Desk
Author

Related Articles