405 രൂപയില്‍ നിന്നും താഴേക്ക് പതിച്ച് കുരുമുളകിന്റെ വില
കൊച്ചി: ഏറെക്കാലത്തിന് ശേഷം കര്‍ഷകര്‍ക്ക് പ്രതീക്ഷയായി കുരുമുളകിന് വില ഉയര്‍ന്നെങ്കിലും കഴിഞ്ഞയാഴ്ച അവസാന ദിവസങ്ങളില്‍ വില വീണ്ടും താഴ്ന്നു. രണ്ടാഴ്ച മുന്‍പ് കിലോഗ്രാമിന് 405 രൂപയിലെത്തിയ കുരുമുളക് വില വീണ്ടും ഉയരുമെന്നാണു കരുതിയതെങ്കിലും ഇപ്പോള്‍ 390-395 ആണു വില. കഴിഞ്ഞ ആഴ്ച ആരംഭത്തില്‍ 405 രൂപ എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ ക്വിന്റലിന് 1000 രൂപ കുറഞ്ഞു. ഇറക്കുമതി കൂടിയതും കോവിഡ് നിയന്ത്രണങ്ങളും മൂലം കുറച്ചു മാസങ്ങളായി ഒരു ക്വിന്റല്‍ കുരുമുളകിന് 36,000 മുതല്‍ 38,000 രൂപ വരെയായിരുന്നു വില.
2 ആഴ്ചയായി ക്രമേണ വര്‍ധിച്ച് ലോക്ഡൗണ്‍ അവസാനിച്ച കഴിഞ്ഞ ആഴ്ച ക്വിന്റലിന് 40500 രൂപയോളമെത്തിയിരുന്നു. ഇന്ത്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ആവശ്യക്കാര്‍ ഇപ്പോഴും കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. 270 മുതല്‍ 350 രൂപ വരെയായിരുന്നു ഏതാനും വര്‍ഷങ്ങളായി ഒരു കിലോ കുരുമുളകിന്റെ ശരാശരി വില. 2013ല്‍ 400 രൂപയിലെത്തിയ കുരുമുളക് പിന്നീട് ഉയര്‍ന്ന് 730 വരെ എത്തിയിരുന്നു. ഇറക്കുമതി കുരുമുളക് വരവ് കൂടിയതോടെ ഉത്തരേന്ത്യന്‍ വിപണികളില്‍ സുലഭമായി കുരുമുളക് ലഭിക്കുന്നുണ്ട്. ഇതുകാരണം കൊച്ചിയില്‍ നിന്നു കുരുമുളക് വാങ്ങുന്നത് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുറയ്ക്കുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍