News

പെപ്‌സികോ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വിലിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പെപ്‌സികോ എന്ന ബഹുരാഷ്ട്ര കമ്പനി കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വിലക്കാമെന്നറിയിച്ചു. എഫ്‌സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് കൃഷിചെയ്‌തെന്നാരോപിച്ചാണ് പെപ്‌സികോ കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയിരുന്നത്. കേസ് പിന്‍വലിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്നാണ് ഇന്ത്യയിലെ പെപ്‌സികോ അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. 

എഫ്‌സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് നിയവിരുദ്ധമായി കൃഷി ചെയ്തതിന് 11 കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ കേസ് നല്‍കിയിരുന്നത്. എഫ്‌സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി  ചെയ്തതിന് ഒരു കോടി രൂപയാണ് പെപ്‌സികോ ഈടാക്കിയിരുന്നത്. പെപ്‌സികോയുടെ തീരുമാനത്തിനെതരിയും, നടപടിക്കെതിരെയും രാജ്യത്താകെ പ്രതിഷേധവും വിമര്‍ശനവുമാണ് ഉയര്‍ന്നത്. പെപ്‌സികോയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യമീഡിയയിലൂടെ  വന്‍ ക്യാമ്പയ്‌നാണ് നടന്നത്. 

ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള നടപടികളും, തിരക്കിട്ട ചര്‍ച്ചകളും പെപ്‌സികോ നടത്തിയെന്നാണ് വിവരം. ഗുജറാത്ത് സര്‍ക്കാറിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, കര്‍ഷക സംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെപ്‌സികോ കേസ് തയ്യാറായത്. 

 

Author

Related Articles