പെട്രോബ്രാസിന്റെ റിഫൈനറി, ലോജിസ്റ്റിക്സ് ആസ്തികള്‍ സ്വന്തമാക്കി മുബദാല ഗ്രൂപ്പ്
അബുദാബി: അബുദാബിയിലെ മുബദാല ഗ്രൂപ്പ് ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ റിഫൈനറി, ലോജിസ്റ്റിക്സ് ആസ്തികള്‍ സ്വന്തമാക്കി. 1.65 ബില്യണ്‍ ഡോളറിനാണ് മുബദാല പെട്രോബ്രാസ് ആസ്തികള്‍ വാങ്ങിയത്. വിദേശങ്ങളില്‍ കൂടുതല്‍ എണ്ണ, വാതക ആസ്തികള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടപാട്.
ബ്രസീലിലെ ബഹിയ സ്റ്റേറ്റിലുള്ള ലന്‍ഡുള്‍ഫോ അല്‍വെസ് റിഫൈനറിയും അനുബന്ധ ലോജിസ്റ്റിക്സ് ആസ്തികളുമാണ് ഇടപാടില്‍ ഉള്‍പ്പെടുന്നത്. ബ്രസീലിലെ പഴക്കമേറിയതും വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ളതുമായ റിഫൈനറിയാണിത്. ഒരു പെട്രോകെമിക്കല്‍ സമുച്ചയവും ഇതിനോട് ചേര്‍ന്നുണ്ട്. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ സമുച്ചയങ്ങളിലൊന്നാണിത്. ദ്രവീകൃത പെട്രോളിയം വാതകം, ഗാസോലിന്, ഡീസല്‍, ലൂബ്രിക്കന്റുകള്‍ എന്നിവയാണ് ഇവിടെ സംസ്കരിക്കാനാകുക. പ്രതിദിനം 333,000 ബാരല്‍ സംസ്കരണശഷിയാണ് ഈ റിഫൈനറിക്കുള്ളത്. സ്പാനിഷ് കമ്പനിയായ സെപ്സുമായുള്ള നിക്ഷേപ ഇടപാടിലൂടെ നേരത്തെ തന്നെ മുബദാലയ്ക്ക് ഇവിടുത്തെ പെട്രോകെമിക്കല്‍ ആസ്തികളുമായി ബന്ധമുണ്ട്. സെപ്സയില് 63 ശതമാനം ഓഹരികളാണ് മുബദാലയ്ക്കുള്ളത്.
ബഹിയ സ്റ്റേറ്റിലെ കാമകാരിയിലുള്ള കെമിക്കല്‍ യൂണിറ്റിന്റെ 72 ശതമാനം ഉടമസ്ഥാവകാശവും സെപ്സയ്ക്കാണ്. ബാക്കിയുള്ള ഓഹരികള്‍ പെട്രോബാസിന് കീഴിലാണ്. ലോകത്തിലെ ഏറ്റവും വലിയ ലീനിയര്‍ ആല്കിബെന്സീന് (ലാബ്) നിര്‍മാണ പ്ലാന്റുകളാണ് കാമകാരിയിലേത്. അബുദാബിയിലെ റുവൈസില്‍ സെപ്സ ലാബ് ഉല്പ്പാദിപ്പിക്കുന്നതിന്് വേണ്ടിയുള്ള പ്ലാന്റ് നിര്‍മിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍