പെട്രോള്‍, ഡീസല്‍ നിരക്കില്‍ വീണ്ടും വര്‍ധന; ഉയര്‍ന്നത് 60 പൈസ വീതം
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കിടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കില്‍ വര്‍ധന. വിലയില്‍ ഇന്ന് വീണ്ടും 60 പൈസ വീതം വര്‍ധിച്ചു. ഇന്നലെയും സമാനമായ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് പ്രധാന കാരണം.
എണ്ണ ഉല്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിനിടയാക്കിയത്. നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 42.77 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. മെയ് മാസത്തില്‍ പെട്രോളിന്റെ എക്സൈസ് നികുതി 10 രൂപയും ഡീസലിന് 13 രൂപയും വര്‍ധിച്ചതോടെയാണിത്.
ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 72.46 രൂപയാണ് നിരക്ക്, ഡീസലിന് 70.59 രൂപയും. വാണിജ്യ ന?ഗരമായ മുംബൈയില്‍ പെട്രോളിന് 79.49 രൂപയും ഡീസലിന് 69.37 രൂപയുമാണ് നിരക്ക്. ബാം?ഗ്ലൂരില്‍ പെട്രോളിന് ലിറ്ററിന് 74.79 രൂപയാണ് വില. ഡീസലിന് നിരക്ക് 67.11 രൂപയും. ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് ലിറ്ററിന് യഥാക്രമം 76.60 രൂപയും 69.25 രൂപയുമാണ്. കോഴിക്കോട് ഇന്നത്തെ ഇന്ധന നിരക്ക് യഥാക്രമം പെട്രോളിന് 72.92 രൂപയും ഡീസലിന് ലിറ്ററിന് 67.15 രൂപയുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍