News

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അധിക നികുതി; പെട്രോള്‍-ഡീസല്‍ വില ഉയരുന്നു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില ഇന്ന്  ബാരലിന് 29 ഡോളറിലേക്കെത്തിയെങ്കിലും രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കുറയുന്ന ലക്ഷണമൊന്നുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അധിക നികുതി പൊതുജനത്തിന് ഇരുട്ടടി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ 18 ദിവസമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണെങ്കിലും മുംബൈ, ബെംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിലകൂടി. ഇത് പൊതുനത്തിന് ഇരുട്ടടി നല്‍കുന്നതിന് കാരണമായി.  

ഇഅതേസമയം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു രൂപ മുതല്‍ ഒന്നര രൂപവരെ നികുതി(വാറ്റ്) വര്‍ധിപ്പിച്ചതാണ് വിലകൂടാനിടയാക്കിയത്. മുംബൈയില്‍ പെട്രോളിനും ഡീസലിനും ഒരുരൂപവയാണ് വര്‍ധിപ്പിച്ചത്. ബെംഗളുരുവില്‍ പെട്രോളിന് 1.58 രൂപയും ഡീസലിന് 1.55 രൂപയുമാണ് കൂട്ടിയത്. 

ഇതോടെ മുംബൈയില്‍ പെട്രോളിന് 76.31 രൂപയായി. ഡീസലിനാകട്ടെ 66.21 രൂപയുമാണ്. ബെംഗളുരുവില്‍ പെട്രോളിന് 73.55 രൂപയും ഡീസലിന് 65.96 രൂപയുമാണ് ഈടാക്കുന്നത്. കൊല്‍ക്കത്തയിലാകട്ടെ പെട്രോളിന് 73.30 രൂപയും ഡീസലിന് 65.62 രൂപയുമായി. കേരളത്തില്‍ വിലയില്‍ മാറ്റമില്ല. 

യൂറോ 6 മാനദണ്ഡത്തിന് തുല്യമായ നിലവാരത്തിലുള്ള ബിഎസ് 6 ഇന്ധനമാണ് ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. 35,000 കോടി രൂപയാണ് ഇതിനായി എണ്ണക്കമ്പനികള്‍ ചെലവഴിച്ചത്. ഒരുരൂപവീതം ഇതിനായി കൂട്ടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

Author

Related Articles