News

പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത; ബിഎസ് 6 നിലവാരത്തിലേക്ക് മാറുന്നതോടെ നിരക്കുകള്‍ പ്രാബല്യത്തില്‍; മലിനീകരണം കുറയ്ക്കാനുള്ള മുന്നേറ്റം

മുംബൈ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണയ്ക്ക് വില കുറഞ്ഞെങ്കിലും ഉടന്‍ വില വര്‍ധിക്കുമെന്ന് സൂചന. ബിഎസ് 6 നിലവാരത്തലേയ്ക്ക് മാറുന്നതോടെയാണ് പെട്രോളിനും ഡീസലിനും വിലകൂടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നല്‍കി. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയി.

മലിനീകരണം കുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാന്‍ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അതില്‍ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്. സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50 പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമായി കുറയും.

ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പകുതിയിലധികംകുറയുകയുംചെയ്യും. ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പകുതിയിലധികം കുറയുകയുംചെയ്യും. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക.

Author

Related Articles