16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; പെട്രോള്‍ വില 80 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് കാരണമാകും വിധം ഇന്ധന വിലയില്‍ തുടര്‍ച്ചയായ 16ാം ദിവസവും വര്‍ധന രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലെ വില വര്‍ധനവ് ജനങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.
ഇന്നത്തെ വര്‍ധനവോടെ ഡീസലിന് 75.07 രൂപയായി വില. പെട്രോളിന്റെ വില 79.77 രൂപയിലേക്ക് എത്തി. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയും വില വര്‍ധിപ്പിച്ചു. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍