അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുതിക്കുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില വര്‍ധിപ്പിക്കുമോ?
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുകയാണ്. ഡിസംബര്‍ ഒന്നിലെ വില നിലവാര സൂചിക പ്രകാരം അസംസ്കൃത എണ്ണ വില ബാരലിന് 69 ഡോളറിലെത്തിയിരുന്നു. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്ന് നവംബര്‍ നാലിന് 81 ഡോളറായിരുന്നു എണ്ണ വില. എന്നാല്‍, കോവിഡ് മൂന്നാംതരംഗം ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണ വിലയില്‍ വീണ്ടും കുതിപ്പുണ്ടായത്. ഉക്രെയിന്, റഷ്യ സംഘര്‍ഷവും വില കൂടാന്‍ കാരണമായി.
അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ദ്ധനയുണ്ടായേക്കുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവര്‍ നല്കുന്ന സൂചനകള്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 94 ഡോളര്‍ നിലവാരത്തിലെത്തിയതോടെയാണ് വില വര്‍ദ്ധനവ് ഉറപ്പായത്. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കഴിയിന്നത് കാത്തിരിക്കുകയാണ് എണ്ണക്കമ്പനികള്‍.
മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. 2017 ജൂണില്‍ പ്രതിദിന വില പരിഷ്കരണം ആരംഭിച്ചതിന് ശേഷം ഇന്ധന വിലക്കയറ്റമില്ലാത്ത ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍