തുടര്‍ച്ചയായ 17 ദിവസങ്ങള്‍: ഉയര്‍ന്നത് 10 രൂപയോളം; പൊള്ളുന്ന ഇന്ധന വില
കൊച്ചി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് കുതിപ്പില്‍. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ 80.02 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 75.17 രൂപയിലുമെത്തി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍