News

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഡീസല്‍ വില വര്‍ധനവ്

കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍ വില വീണ്ടും കൂടി. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80.69 രൂപയാണ് പെട്രോള്‍ വില. ജൂണ്‍ മാസത്തില്‍ തുടര്‍ച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിരുന്നു.

ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില കുത്തിച്ച് ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.

Author

Related Articles