ഇന്ധനവില കത്തികയറുന്നു; പെട്രോള്‍ വില 74 രൂപയിലെത്തി
തുടര്‍ച്ചയായി ആറു ദിവസം കഴിഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീട്ടെയില്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹി, മുംബൈ തുടങ്ങി മറ്റ് മെട്രോകളിലും പെട്രോള്‍ വിലയില്‍ കുറവില്ല. 13 ദിവസത്തിനുള്ളില്‍ 12 തവണ വില ഉയര്‍ന്നു. നിലവില്‍, പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആഭ്യന്തര വിലകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ഓയില്‍ പോലുള്ള വിപണന കമ്പനികള്‍ ദൈനംദിന അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്തു.
ഇന്ന് രാവിലെ ആറ് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ വിലയില്‍ ഡല്‍ഹിയില്‍ ലിറ്ററിന് 71.66 രൂപയും. മുംബൈയില്‍ ലിറ്ററിന് 77.29 രൂപയുമാണ്. ഡല്‍ഹിയിലും മുംബൈയിലും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായി. ചെന്നൈയില്‍ പെട്രോളിന് 74.41 രൂപയുമാണ്. ഇന്ത്യന്‍ ഓയില്‍ ഡാറ്റ പ്രകാരം ചെന്നൈയില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്.
പെട്രോള്‍, ഡീസല്‍ വിലകള്‍ നിശ്ചയിച്ചിക്കുന്നത് ക്രൂഡ് ഓയിലിന്റെ വിലയെ അടിസ്ഥാനമാക്കിയാണ്. ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 24.2 ശതമാനം കുറഞ്ഞ് 86.74 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡം ബ്രെന്റ് ഫ്യൂച്ചറുകള്‍ 2019 ല്‍ ഇതുവരെ 22.3 ശതമാനമായി ഉയര്‍ന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 66 പൈസയാണ്. ഡീസല്‍ വില 70.59 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രേള്‍, ഡീസല്‍ വില യഥാക്രമം 74.97 രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍