പിഎഫ് നയം: ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇപിഎഫ് ആനുകൂല്യം മുടങ്ങും
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ തങ്ങളുടെ പ്രെവിഡന്റ് ഫണ്ട് അക്കൗണ്ട് സെപ്റ്റംബര്‍ ഒന്നിനകം നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. തൊഴില്‍ ദാതാക്കളില്‍ നിന്നുള്ള പിഎഫ് വിഹിതവും മറ്റ് ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നഷ്ടമാകും.
2021 ജൂണ്‍ ഒന്നിനകം ബന്ധിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, 2021 സെപ്റ്റംബര്‍ ഒന്നുവരെ നീട്ടുകയായിരുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം 142ാം വകുപ്പ് ഭേദഗഗതി ചെയ്യുകയായിരുന്നു. വകുപ്പ് പ്രകാരം, ഒരു ജീവനക്കാരന്റെയോ അസംഘടിത തൊഴിലാളിയുടെയോ അല്ലെങ്കില്‍ ഒരു വ്യക്തിയുടെയോ ആനുകൂല്യങ്ങളും മറ്റും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഐഡന്റിറ്റി ഉറപ്പിച്ച് നല്‍കുന്നതിനാണിത്.
'ആധാര്‍ കാര്‍ഡ് പിഎഫ് യുഎഎന്നുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണം. 2021 സെപ്?റ്റംബര്‍ ഒന്നിനകം ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ തൊഴിലുടമകള്‍ക്ക്? പിഎഫ് വിഹിതം നല്കാന് സാധിക്കില്ല' -വിദഗ്ധര്‍ പറയുന്നു. അതേസമയം, ഇസിആര്‍ (ഇലക്?ട്രോണിക് ചലാന്‍ കം റിസീപ്റ്റ് അല്ലെങ്കില്‍ പിഎഫ് റി?േട്ടണ്‍) ഫയല്‍ ചെയ്യുന്നത് ആധാര്‍ ബന്ധിപ്പിച്ചിട്ടുളള യുഎഎന്നുമായി ബന്ധിപ്പിക്കുന്ന തീയതിയും 2021 സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ഇനിമുതല്‍ പിഎഫ് യുഎഎന്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഇസിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുവെന്നും ഇപിഎഫ്.ഒ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍