News

500 കോടി രൂപ സമാഹരിക്കാനൊരുങ്ങി പിരമല്‍ എന്റര്‍പ്രൈസസ്

പ്രൈവറ്റ് നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളിലൂടെ 500 കോടി രൂപ വരെ സമാഹരിക്കുന്നതിന് പിരമല്‍ എന്റര്‍പ്രൈസസ് ഡയറക്ടര്‍ ബോര്‍ഡിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗീകാരം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ 100 കോടി രൂപ വരെയുള്ള നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) ഇഷ്യൂ ചെയ്യാനും 400 കോടി രൂപ വരെ സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കടപ്പത്രങ്ങള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും (എന്‍എസ്ഇ) ബിഎസ്ഇ ലിമിറ്റഡിന്റെയും ഡെറ്റ് സെഗ്മെന്റിലും മൂലധന വിപണി വിഭാഗത്തിലും ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. എന്‍സിഡികള്‍ക്ക് പ്രതിവര്‍ഷം 8 ശതമാനം നിരക്കില്‍ 30 മാസത്തെ കാലാവധി ഉണ്ടായിരിക്കുമെന്നും വീണ്ടെടുക്കല്‍ തീയതി സെപ്റ്റംബര്‍ 2, 2024 വരെ ആണെന്നും കമ്പനി പറഞ്ഞു.

Author

Related Articles