ഹെമ്മോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 100 ശതമാനം ഓഹരികളും വാങ്ങാന്‍ ഒരുങ്ങി പിരാമല്‍ ഫാര്‍മ
ന്യൂഡല്‍ഹി: പിരാമല്‍ ഫാര്‍മ കമ്പനി ഹെമ്മോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 100 ശതമാനം ഓഹരികളും വാങ്ങുന്നു. 775 കോടി രൂപയുടേതാണ് ഇടപാട്. റെഗുലേറ്ററി ഫയലിങില്‍ പിരാമല്‍ ഫാര്‍മ കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ പിരാമല്‍ ഫാര്‍മ കമ്പനിക്ക് പൂര്‍ണ ഉടമസ്ഥതയുള്ള സഹോദര സ്ഥാപനമായി ഹെമ്മോ ഫാര്‍മസ്യൂട്ടിക്കല്‍സ് മാറും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കുന്ന മൂന്നാമത്തെ പ്രധാന ഫാര്‍മ കമ്പനി ഏറ്റെടുക്കലാണിതെന്ന് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ നന്ദിനി പിരാമല്‍ പറഞ്ഞു.
ഇടപാടില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഹെമ്മോ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ മധു ഉതംസിങിന്റെ പ്രതികരണം. ഹെമ്മോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമാകുന്നതാണ് പിരാമല്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍