News

പികെഎച്ച് വെഞ്ചേഴ്സ് ഓഹരി വിപണിയിലേക്ക് വരുന്നു; ലക്ഷ്യം 500 കോടി രൂപ

കണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്മെന്റ്, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ് സര്‍വീസ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പികെഎച്ച് വെഞ്ചേഴ്സ് ഓഹരി വിപണിയിലേക്കുള്ള വരവിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 500 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിനായുള്ള രേഖകള്‍ പികെഎച്ച് വെഞ്ചേഴ്സ് സെബിയില്‍ സമര്‍പ്പിച്ചു.

2.43 കോടി പുതിയ ഓഹരികളുടെ വില്‍പ്പനയും 50 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരിക്കും ഐപിഒ. മോണാര്‍ക്ക് നെറ്റ്വര്‍ത്ത് ക്യാപിറ്റലിനെയാണ് ഐപിഒയുടെ മാനേജറായി തെരഞ്ഞെടുത്തത്. ലിങ്ക് ഇന്‍ടൈമിനെ രജിസ്ട്രാറായും നിയമിച്ചു. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെടും.

പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ഹലായ്പാനി ജലവൈദ്യുത പദ്ധതി, അമൃത്സര്‍ റിയല്‍ എസ്റ്റേറ്റിന്റെ ഒന്നാം ഘട്ട വികസനം, പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുക. അതേസമയം, പ്രാരംഭ ഓഹി വില്‍പ്പനയ്ക്ക് മുന്നോടിയായി 2.5 മില്യണ്‍ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പ്രീ-ഐപിഒ പ്ലേസ്മെന്റും കമ്പനി പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ പ്രീ-ഐപിഒ പ്ലേസ്മെന്റ് വഴി കൈമാറുന്ന ഇക്വിറ്റി ഷെയറുകളുടെ എണ്ണം പുതിയ ഓഹരികളില്‍ നിന്ന് കുറയ്ക്കും.

Author

Related Articles