News

പിഎം കിസാന്‍ സമ്മാന്‍നിധിയ്ക്ക് ഒന്നാംവാര്‍ഷികം; 8.46 കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് അമ്പതിനായിരം കോടി രൂപ

പ്രധാനമന്ത്രിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഇതുവരെ  50,850 കോടിരൂപ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെബ്രുവരി 24ന് പദ്ധതിയുടെ ഒന്നാം വാര്‍ഷിക ദിനം പ്രമാണിച്ചാണ് കാര്‍ഷികമന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്ത കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ഒരു സാമ്പത്തികവര്‍ഷം ആറായിരം രൂപാവീതം ലഭിക്കും. സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തിയതോടെ ഭൂ ഉടമകളായ മുഴുവന്‍ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം തുക ലഭിക്കും. നേരത്തെ അഞ്ച് ഏകര്‍ ഭൂമി വരെയുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നതെങ്കിലും രണ്ടാംമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയുള്ള കണക്കനുസരിച്ച് 8.46 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്.

 

Author

Related Articles