പ്രധാനമന്ത്രി കിസാന്‍ പദ്ധതി; 4.74 കോടി കര്‍ഷകര്‍ക്ക് അടുത്ത മാസം മുതല്‍ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് ലഭിക്കും
പ്രധാനമന്ത്രി-കിസാന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത 4.74 കോടി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഏപ്രിലില്‍ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് ലഭിക്കും. മാര്‍ച്ച് 10 നു മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ആദ്യ, രണ്ടാമത്തെ ട്രാന്‍സ്ഫര്‍ കൈമാറ്റം ചെയ്യാന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേന്ദ്രം 75,000 കോടി രൂപയുടെ പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം പ്രതിവര്‍ഷം ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഏപ്രില്‍ 1 മുതല്‍ തുടങ്ങുന്ന രണ്ടാമത്തെ വിതരണത്തിന്റെ കാര്യത്തില്‍ എംസിസിയുടെ മുന്‍പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും പേയ്മെന്റ് നല്കാന് അനുവദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
യുപിയില്‍ ഒരു കോടി കര്‍ഷകര്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്തു. 66ലക്ഷം കര്‍ഷകരുടെ കണക്കുകള്‍ അഡീഷണലായി കേന്ദ്രം സ്വീകരിച്ചു. പഞ്ചാബും ഹരിയാനയും ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളായ സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് 80 ശതമാനവും ആദ്യ ഗഡു നല്‍കിയിട്ടുണ്ട്. പശ്ചിമബംഗാള്‍, ഡല്‍ഹി, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇനിയും കര്‍ഷകരുടെ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പണം കൈമാറ്റം ചെയ്തിട്ടില്ല. എംസിസി പ്രാബല്യത്തിലായ ശേഷം പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍