മോദിയുടെ സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യാമക്കാന് യുഎസ് കമ്പനികള്‍ ഇന്ത്യയിലേക്ക്; രാജ്യത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം
ന്യൂയോര്‍ക്ക്: ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സ്വപ്നം പൂവണിയാന്‍ കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ ഇടപെടലാണ് നടത്തുന്നത്. ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മറ്റുകയെന്ന പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്ക് പ്രസംഗത്തിന് ശക്തമായ പിന്തുണ നല്‍കിയിരിക്കുകയാണ് ആഗോള തലത്തിലെ പ്രമുഖ കമ്പനി മേധാവികള്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യസ്ഥയാക്കി മാറ്റു കയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള മോദിയുടെ ആശയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് യുഎസ് ഇന്ക്. അമേരിക്കയിലെ 42 കമ്പനി മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.
രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുക, തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക എന്നീ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടൊണ് പ്രധാനമന്ത്രി വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കാന്‍ യുഎസ് കമ്പനികള്‍ക്ക് ക്ഷണവും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ നിക്ഷേപത്തിന് തടസ്സമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും പ്രധാനമന്ത്രി യുഎസ് കമ്പനികള്‍ക്ക് ഉറപ്പുനല്‍കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കമ്പനി പ്രധിനിധികളുമായി ചര്‍ച്ച നടത്തി. യുഎസിലെ എണ്ണ, പ്രകൃതി വാതകം തുടങ്ങിയ കമ്പനികളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച ആരംഭിച്ചത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനി മേധാവികളുമായി മോദി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി ഫെയ്സ്ബുക്ക് അക്കൗണ്ടുലൂടെയും, ട്വിറ്ററിലൂടെയും വ്യക്തമാക്കി. പ്രമുഖ അമേരിക്കന്‍ കമ്പനിയായ ടെല്ലുറെയ്നുമായി പെട്രോനൈറ്റ് എല്‍എന്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയം ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍