സോഷ്യല്‍ മീഡിയയില്‍ തരംഗമായി നരേന്ദ്ര മോദിയുടെ സിനിമ ട്രെയ്ലര്; തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രം ഏപ്രില്‍ 5 ന് തിയേറ്ററുകളിലെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ ട്രെയ്ലര് പുറത്തിറക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. യൂട്യൂബിലെ ട്രന്‍ഡിംഗ് പട്ടികയില്‍ വീഡിയോ ഇടം പിടിക്കുകയും ചെയ്തു. വിവേക് ഒബ്റോയിയാണ് പ്രധാനമന്ത്രിയുടെ വേഷത്തില്‍ സിനിമയിലെത്തുന്നത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏപ്രില്‍ 5 ന് തിയേറ്ററുകളിലെത്തും. വിവേക് ഒബ്റോയിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ഈ ചിത്രത്തിന്റെ പോസ്റ്റര്‍. ട്രെയിലര്‍ സോഷ്യല്‍ മീഡിയയുടെ ഭാവനയെ പിടിച്ചടക്കാന്‍ കഴിഞ്ഞു. ദേശീയതലത്തിലൂന്നിയ സംഭാഷണങ്ങളടക്കം പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ, ജീവിത സംഭവങ്ങളിലൂടെയുമാണ് സിനിമ കടന്നു പോകുന്നതെന്ന് ട്രെയ്ലര് വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍