പണം പിന്‍വലിക്കാന്‍ ഒടിപി നിര്‍ബന്ധം; സുരക്ഷ ശക്തമാക്കി പഞ്ചാബ് നാഷണല്‍ ബാങ്ക്
ന്യൂഡല്‍ഹി: എസ്ബിഐക്ക് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കുന്നു. ഡിസംബര്‍ ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണിവരെ എടിഎമ്മില്‍ നിന്നും 10000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ നബന്ധന ബാധകമാവുക.
നിലവില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് രാത്രി എട്ട് മുതല്‍ രാവിലെ എട്ട് മണിവരെ 10000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിന് യാതൊരു നിബന്ധനകളുമില്ല. എന്നാല്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് ബാങ്ക് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ പണം പിന്‍വലിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്ഡ ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഉപഭോക്താവ് ആവശ്യമുള്ള തുക നല്കി കഴിഞ്ഞാല്‍ എടിഎം സ്ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും.
തുടര്‍ന്ന് ഉപഭോക്താവിന് ലഭിച്ച ഒടിപി നമ്പര്‍ എടിഎം സ്ക്രീനില്‍ ടൈപ്പ് ചെയ്യണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ മാത്രമാണ് ഒടിപി ലഭിക്കുകയുള്ളൂ. പുതിയ രീതി ആവിഷ്കരിക്കുന്നതോടെ പണം പിന്‍വലിക്കല്‍ സുരക്ഷിതമാക്കാനാവുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇപ്പോള്‍ പഞ്ചാബ് ബാങ്ക് നടപ്പിലാക്കിയ സംവിധാനം സെപ്റ്റംബര്‍ മാസത്തോടെ എസ്ബിഐയും നടപ്പിലാക്കിയിരുന്നു. എസ്ബിഐ ഉപഭോക്താക്കള്‍ 10,000 രൂപയും അതിനുമുകളിലുള്ളതുമായ തുക പിന്‍വലിക്കാനാണ് ഒടിപി നിര്‍ബന്ധമാക്കിയത്. ഈ ഒടിപി ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിന് വേണ്ടിയാണ് ബാങ്കിന്റെ ഈ നീക്കം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍