ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അറിയിച്ചു. ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി 5,500 കോടി രൂപ വരെയുള്ള ബേസല്‍ 3 മാനദണ്ഡമനുസരിച്ചുള്ള് എടി-1 ബോണ്ടുകളും 6,500 കോടി രൂപ വരെയുള്ള ടയര്‍ 2 ബോണ്ടുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഫയലിംഗില്‍ പറയുന്നു.
ടയര്‍ 2 ബോണ്ടുകളില്‍ വെളിപ്പെടുത്താത്ത കരുതല്‍ ശേഖരം, പുനര്‍മൂല്യനിര്‍ണ്ണയ കരുതല്‍, ഹൈബ്രിഡ് മൂലധന ഉപകരണങ്ങള്‍, നിക്ഷേപ കരുതല്‍ അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബേസല്‍ 3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇക്വിറ്റി ഷെയറുകള്‍ക്ക് സമാനമാണ് എടി1 ബോണ്ടുകള്‍. ഇവ മൂലധനമായി തന്നെ പരിഗണിക്കും. അവ ബാങ്കുകളുടെ ടയര്‍ 1 മൂലധനത്തിന്റെ ഭാഗമാണ്. ബിഎസ്ഇയില്‍ പിഎന്‍ബി ഓഹരികള്‍ 1.96 ശതമാനം ഇടിഞ്ഞ് 34.95 രൂപയില്‍ അവസാനിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍