അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല; പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴയായി നേടിയത് 170 കോടി രൂപ
ബാങ്ക് അക്കൗണ്ടില്‍ മിനിമം ചാര്‍ജ് നിലനിര്‍ത്താതിനാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴയായി നേടിയത് 170 കോടി രൂപ. വിവരാവകാശ രേഖയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 286.24 കോടി രൂപയായിരുന്നു ഈയിനത്തില്‍ ബാങ്കിന്റെ വരുമാനം.
2020-21 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പിഴയിലൂടെ ലഭിച്ചത് 35.46 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അത്തരം നിരക്കുകള്‍ ബാങ്ക് ഈടാക്കിയിരുന്നില്ല. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍, യഥാക്രമം 48.11 കോടി രൂപയും 86.11 കോടി രൂപയുമാണ് മിനിമം ബാലന്‍സില്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍നിന്ന് ബാങ്ക് പിഴ ഈടാക്കിയത്.
മധ്യപ്രദേശിലെ സാമൂഹിക പ്രവര്ത്തകന് ചന്ദ്ര ശേഖര്‍ ഗൗര്‍ നല്കിയ വിവരാവകാശ അപേക്ഷയില്‍ നല്കിയ മറുപടിയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, 2021 സാമ്പത്തിക വര്‍ഷത്തില്‍ എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഇനത്തില്‍ 74.28 കോടി രൂപയും ബാങ്ക് നേടി. 2019-20 ല്‍ ഇത് 114.08 കോടി രൂപയായിരുന്നു. 2020-21 ആദ്യ പാദത്തില്‍ എടിഎം ഇടപാട് ചാര്‍ജുകള്‍ ബാങ്ക് ഒഴിവാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍