News

പിഎന്‍ബി കുംഭകോണം; നീരവ് മോഡിയുടെ ഭാര്യ അമിയുടെ പേരില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കപ്പെടാന്‍ സാധ്യത

ഫെബ്രുവരി 28 ന് നീരവ് മോഡി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സപ്ലിമെന്ററി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ഭാര്യ അമി മോഡിയുടെ പേരും സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. അമി മോഡിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കി. 

30 ദശലക്ഷം ഡോളര്‍ അമേരിക്കക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ കടത്തിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിന്തുടര്‍ന്നു. ന്യൂയോര്‍ക്കിലെ ഒരു വസ്തു വാങ്ങാന്‍ പണം ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലെ ഒരു കമ്പനിയായ സോളാര്‍ സ്റ്റെല്ലറിന് ആദ്യം കൈമാറിയതായും പിന്നീട് പര്‍വീ മെഹ്തയ്ക്ക് (മോഡി സഹോദരിക്ക്) കൈമാറിയതായും കണ്ടെത്തിയിരുന്നു. പിഎന്‍ബി-നിരവ് മോഡി കുംഭകോണത്തില്‍ 6,500 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 2,500 കോടിയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു. ഉടമസ്ഥാവകാശം സര്‍ക്കാരിന് കൈമാറും.

 

Author

Related Articles