മണ്ണെണ്ണയുടെ ഉപയോഗം കുറഞ്ഞുവെങ്കിലും വില കുതിച്ചുയരുന്നു
രാജ്യത്ത് മണ്ണെണ്ണയുടെ ഉപയോഗം കുറഞ്ഞുവരികയാണെങ്കിലും വില കുതിച്ചുയരുന്നു. പ്രധാന നഗരങ്ങളില്‍ മണ്ണെണ്ണയുടെ വില ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. കോവിഡിന് മുമ്പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കൊല്‍ക്കത്തയിലും മുംബൈയിലും മണ്ണെണ്ണയുടെ വില 104-112 ശതമാനമാണ് ഉയര്‍ന്നത്. ഇതേ കാലയളവില്‍ ചെന്നൈയില്‍ 10.3 ശതമാനം വില വര്‍ധനവ് മാത്രമാണുണ്ടായത്. തമിഴ്നാട് ഉയര്‍ന്ന സബ്സിഡി നല്‍കിയതാണ് ഇവിടെ വില വര്‍ധനവ് കുറയാന്‍ കാരണം.
നിലവില്‍, മണ്ണെണ്ണയ്ക്ക് ചെന്നൈയില്‍ ലിറ്ററിന് 15.00 രൂപയാണ് വില. അതേസമയം, മുംബൈയില്‍ 54.42 രൂപയും കൊല്‍ക്കത്തയില്‍ 57.09 രൂപയും നല്‍കേണ്ടി വരുന്നു. രാജ്യത്ത് മണ്ണെണ്ണയുടെ ഉപയോഗവും കുത്തനെ കുറഞ്ഞിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ മൊത്തം 6.9 ദശലക്ഷം ടണ്‍ മണ്ണെണ്ണ ഉപയോഗിച്ചപ്പോള്‍ 2020-21 വര്‍ഷത്തില്‍ 1.6 ദശലക്ഷം ടണ്‍ മണ്ണെണ്ണ മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമായും മത്സ്യബന്ധന മേഖലയിലുള്ളവരാണ് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത്. വീടുകളില്‍ മണ്ണെണ്ണ ഉപയോഗം ഏതാനും വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍