News

എന്‍പിആറിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി; മാന്ദ്യം പടരുമ്പോഴും എന്‍പിആറിന് സര്‍ക്കാര്‍ നീക്കിവെക്കുന്നത് ഭീമമായ തുക; സര്‍ക്കാറിന്റെ പോക്ക് അപകടത്തിലേക്കെന്ന് ആക്ഷപം

ന്യൂഡല്‍ഹി: സാമ്പത്തിക  പ്രതിസന്ധികളൊന്നും വകവെക്കാന്‍  കേന്ദ്രസര്‍ക്കാറിന് താത്പര്യമില്ല.  ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്ന നടപടികളുമായി മുന്‍പോട്ട് പോകാനാണണ് കേന്ദ്രസര്‍ക്കാറിന്റെ ഇപ്പോഴത്തെ പദ്ധതി. ഇതിനായി 8,500 കോടി രൂപ നീക്കിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ഓരോ സാധാരണ താമസക്കാരന്റെയും സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു. അതേസമയം സര്‍ക്കാറിന്റെ പുതിയ നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ വിമര്‍ശിച്ചു.  

അതേസമയം എന്‍പിആര്‍ നടപടികള്‍ക്ക് രേഖകള്‍ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേദ്കര്‍ അറിയിച്ചു. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വാസത്തില്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക് വിവരങ്ങളോ മറ്റ് തിരിച്ചറിയല്‍ രേഖകളും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും എന്‍പിആര്‍ പട്ടിക പുതുക്കാന്‍ ബാധ്യസ്ഥരാണ്. എന്‍സിആറുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. മൊബൈല്‍ ആപ്പുകള്‍ വഴിയും വിവരങ്ങള്‍ കൈമാറാമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതില്‍ കൂടുതലോ താമസിച്ച വ്യക്തിയാണ് 'സാധാരണ താമസക്കാരന്‍'. അതല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കും അപേക്ഷിക്കാം. ഇന്ത്യയിലെ ഓരോ വ്യക്തിയും എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. സെന്‍സസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എന്‍.പി.ആര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായിട്ടാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളുന്നു. പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്‍.പി.ആറിനായുള്ള പരിശീലനം നടക്കും. എന്‍.പി.ആറിനായുള്ള ഡാറ്റ 2010ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ആദ്യമായി ശേഖരിച്ചത്. വീടുകള്‍ തോറുമുള്ള സര്‍വേകള്‍ ഉപയോഗിച്ച് എന്‍.പി.ആര്‍ ഡാറ്റ 2015ല്‍ അപ്‌ഡേറ്റ് ചെയ്തു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍ ഇപ്പോള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. എന്‍.പി.ആര്‍ പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ല്‍ നടക്കും. എന്‍പിആര്‍, എന്‍ആര്‍സിക്ക് സമാനമാണ് എന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് കേരളവും ബംഗാളും ബന്ധപ്പെട്ട ജോലികള്‍ നിര്‍ത്തിവെച്ചത്.

എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ രേഖകള്‍ ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് അസമിനെ ഒഴിവാക്കിയിരിക്കുന്നത്. യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട് രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണത്തിലുണ്ടായിരുന്ന 2010ല്‍ എന്‍പിആറുമായി ബന്ധപ്പെട്ട ആദ്യ രേഖകള്‍ ശേഖരിച്ചിരുന്നു. 2011ലെ സെന്‍സസുമായി ബന്ധപ്പെടുത്തി ആയിരുന്നു രേഖകള്‍ ശേഖരിച്ചത്. എല്ലാ വീടുകളും കയറിയിറങ്ങി 2015ലാണ് ആദ്യമായി എന്‍പിആര്‍ പുതുക്കിയത്.

ഈ ശേഖരിച്ച ഡാറ്റകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തു. 2021ലെ സെന്‍സസിന്റെ ഭാഗമായി എന്‍പിആര്‍ പുതുക്കാനാണ് പുതിയ ശ്രമം. ഇതിന്റെ നടപടികളാണ് വരുന്ന വര്‍ഷം നടക്കുക. ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ എന്‍പിആറുമായി സഹകരിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ നടപ്പാക്കാന്‍ അനുവദിക്കൂ എന്നാണ് മമത വ്യക്തമാക്കിയത്. നിലവില്‍ അനുമതി നല്‍കില്ലെന്നും അവര്‍ അറിയിച്ചു.

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍, സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് എന്‍പിആര്‍ തയാറാക്കുന്നത്. സംസ്ഥാനത്തു 3.39 കോടി പൗരന്മാരുടെ വിവരങ്ങള്‍ എന്‍പിആറിന്റെ ഭാഗമായി ശേഖരിക്കും. എന്‍പിആര്‍ ിവരശേഖരണത്തിനായി കേരളത്തില്‍ മാത്രം 100 കോടിയോളം രൂപ ഐടിഐ മുഖേന കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 

Author

Related Articles