News

ജോയിന്റ് അക്കൗണ്ടില്ല,ജപ്തിയും ഇല്ല; പുതിയ പിപിഎഫ് ചട്ടങ്ങള്‍ അറിയാം

പുതിയ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് പ്രകാരം പിപിഎഫ് അക്കൗണ്ട് ഇനി മുതല്‍ ജപ്തി ചെയ്യാന്‍ സാധിക്കില്ല.അക്കൗണ്ട് ഉടമയുടെ കടങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവ് അനുസരിച്ച് ആസ്തികള്‍ ജപ്തി ചെയ്യേണ്ടി വരുമ്പോള്‍ ഇനി മുതല്‍ പിപിഎഫ് അക്കൗണ്ടിലെ തുകയ്ക്ക് ഇത് ബാധകമാവില്ലെന്നാണ് പുതിയ വ്യവസ്ഥ. പഴയ പിപിഎഫ് നിയമങ്ങള്‍ മാറ്റി പകരമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 എന്നറിയപ്പെടുന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നിക്ഷേപത്തോട് കൂടി പിപിഎഫ് അക്കൗണ്ട് നീട്ടിക്കൊണ്ട് പോകാനും പുതിയ നിയമം വ്യവസ്ഥചെയ്യുന്നു.

പിപിഎഫ് അക്കൗണ്ട് പതിനഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഏത് സമയത്തും പിപിഎഫ് തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. നാലാംവര്‍ഷത്തിന്റെ അവസാനം അക്കൗണ്ടിലുള്ള തുകയുടെ  അമ്പത് ശതമാനത്തില്‍ കുറയാത്ത തുക പിന്‍വലിക്കാനും അനുവദിക്കും.ജോയിന്റ് ആയി പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല. പിപിഫ് നിക്ഷേപരിധി സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയില്‍ കുറയാനും 1.5 ലക്ഷം രൂപയില്‍ കൂടാനും പാടില്ല. സ്വന്തം പിപിഎഫ് അക്കൗണ്ടിലും മൈനറിന്റെ പേരില്‍ തുടങ്ങിയ പിപിഎഫ് അക്കൗമ്ടിലും നടത്തുന്ന നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് നിക്ഷേപപരിധി.

Author

Related Articles