പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ 30 വരെ; നീട്ടിയത് കോവിഡ് വിട്ടൊഴിയാത്ത സാഹചര്യത്തില്‍
ന്യൂഡല്‍ഹി: കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ 30 വരെ നീട്ടി. ഈ പദ്ധതി പ്രകാരം 80 കോടിയിലധികം ആളുകള്‍ക്ക് അഞ്ച് കിലോ സൗജന്യ ഗോതമ്പ് അല്ലെങ്കില്‍ അരി, ഒരു കുടുംബത്തിന് ഒരു കിലോ കടല അല്ലെങ്കില്‍ പയര്‍ എന്നിവ ലഭിക്കും. ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നതും ഗതാഗത നിയന്ത്രണവും ഇന്ത്യയിലെ ഏറ്റവും ദരിദ്രര്‍ക്കിടയിലെ ദാരിദ്രത്തെ സങ്കീര്‍ണ്ണമാക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായി ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് മാര്‍ച്ചില്‍ ഈ പദ്ധതി ആരംഭിച്ചത്.
ഉത്സവ സമയങ്ങളില്‍ ആവശ്യങ്ങളും ചെലവുകളും വര്ദ്ധിപ്പിക്കുന്നമെന്നതിനാല് ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന ദീപാവലി, ഛാത്ത് പൂജ വരെ നീട്ടുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നവംബര്‍ അവസാനം വരെയാണ് നിലവില്‍ പദ്ധതി നീട്ടിയിരിക്കുന്നത്.
വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് തയ്യാറാക്കിയാല്‍ പദ്ധതി ദരിദ്രര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി നടപ്പിലാക്കുമെന്നും ഇപ്പോള്‍ ഇന്ത്യയിലുടനീളം ഒരു റേഷന്‍ കാര്‍ഡ് രീതി ക്രമീകരിച്ചിട്ടുണ്ടെന്നും. ഇതിന്റെ ഏറ്റവും വലിയ നേട്ടം ഗ്രാമം വിട്ട് മറ്റെവിടെയെങ്കിലും ജോലിക്ക് പോകുന്നവര്ക്കായിരിക്കുമെന്നും മോദി പറഞ്ഞു.
സമയബന്ധിതമായി ലോക്ക്ഡൌണ്‍ ചെയ്തതിനാല്‍ ലക്ഷക്കണക്കിന് ജീവന് രക്ഷിക്കാനായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ സുസ്ഥിരമായ നിലയിലാണെന്നും. സമയബന്ധിതമായ തീരുമാനങ്ങളും നടപടികളും വലിയ പങ്കുവഹിച്ചെന്നും മോദി പറഞ്ഞു.
ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്' പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഈ 116 ജില്ലകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 25 പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി 50,000 കോടി രൂപയാണ് വകയിരുത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ നാലുമാസത്തേക്കാണ് ജോലി നല്കുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്ത് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍