പ്രധാനമന്ത്രി വയാ വന്ദന യോജന: നിക്ഷേപിച്ചാല്‍ പ്രതിമാസം 9250 രൂപ പെന്ഷന്
വിശ്രമ ജീവിതത്തില്‍ നിക്ഷേപം നടത്താന്‍ പരിഗണിക്കാവുന്ന ഒരു പദ്ധതിയാണ് പ്രധാനമന്ത്രി വയാ വന്ദന യോജന. ഇന്ത്യയില്‍ വയോധികരുടെ സാമൂഹിക സുരക്ഷിതത്വം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംവിവിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതി. 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാന്‍ കഴിയും. പ്രായപരിധി ഇല്ലാത്ത ഈ പദ്ധതിയ്ക്ക് പത്ത് വര്‍ഷമാണ് കാലാവധി. സര്‍ക്കാര്‍ സബ്സിഡി കൂടി ലഭിക്കുന്ന പദ്ധതിയാണിത്. 60 വയസ്സിനും 60 വയസ്സിന് മുകളിലുള്ളവരെയും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
പോളിസി ഉടമകള്‍ക്ക് അടിയന്തര സാഹചര്യം വന്നാല്‍ പര്‍ച്ചേസ് പ്രൈസിന്റെ 98 ശതമാനം തിരിച്ച് നല്‍കും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ അര്‍ഹതയുള്ള തുകയാണിത്. ഓണ്‍ലൈനായും ഓഫ് ലൈനായും പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി പ്രകാരം, നിക്ഷേപകര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 7.40 % റിട്ടേണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനം പലിശ നിരക്ക് പുതുക്കണോ വേണ്ടയോ എന്ന് സര്‍ക്കാരായിരിക്കും തീരുമാനിക്കുന്നത്.
10 വര്‍ഷത്തേക്ക് 9250 രൂപ പ്രതിമാസ പെന്ഷന് ലഭിക്കുന്നതിന് നിക്ഷേപകര്‍ കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ ശേഷം, പ്രധാനമന്ത്രി വയ വന്ദന യോജന15 ലക്ഷം രൂപയുടെ ഓര്‍ഡര്‍ വരിക്കാരന് തിരികെ നല്‍കുകയാണ് ചെയ്യുക. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഭാര്യാഭര്ത്താക്കന്മാര്ക്ക് പ്രധാനമന്ത്രി വയ വന്ദന യോജനയി ല്‍ ഒരുമിച്ച് നിക്ഷേപിക്കാം. നിക്ഷേപകന് മരണപ്പെട്ടാല്‍ നാമനിര്‍ദ്ദേശം ചെയ്തയാള്‍ക്ക് നിക്ഷേപിച്ച പണം ലഭിക്കും. നിക്ഷേപകന് ആത്മഹത്യ ചെയ്യാല്‍ നോമിനിക്കായിരിക്കും നിക്ഷേപത്തുക നല്‍കും.
എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഓണ്‍ലൈനായി പ്രധാനമന്ത്രി വയ വന്ദന യോജന സ്കീമില്‍ നിക്ഷേപിക്കാം. അടുത്തുള്ള എല്‍ഐസി ഓഫീസ് സന്ദര്‍ശിക്കുകയോ എല്‍ഐസി ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് സ്കീമില്‍ ഓഫ്ലൈനായി പണം നിക്ഷേപിക്കാം. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് വാങ്ങി 15 മുതല്‍ 30 ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാനും കഴിയും.
പെന്ഷന് പ്രതിമാസം ലഭിക്കണമെങ്കില്‍ 1,62,162 രൂപയാണ് നിക്ഷേപിക്കേണ്ട കുറഞ്ഞ തുക, മൂന്ന് മാസത്തിലൊരിക്കലാണ് ലഭിക്കേണ്ടതെങ്കില്‍ 1,61,074 രൂപയും ആറ് മാസത്തിലൊരിക്കല്‍ പെന്ഷന് ലഭിക്കണമെങ്കില്‍ 1,59,574 രൂപയുമാണ് നല്‍കേണ്ടത്. വാര്‍ഷികാടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് 1,56,658 രൂപയും പരമാവധി നിക്ഷേപം 15 ലക്ഷം രൂപയും അടയ്ക്കേണ്ടതുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍