News

പ്രീ ഓണ്‍ഡ് ആഡംബര കാറുകള്‍ക്ക് ആവശ്യക്കാരേറെ; വില്‍പ്പന വര്‍ധിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉപയോഗിച്ചിരുന്ന ലംബോര്‍ഗിനി വാങ്ങാന്‍ ഇപ്പോള്‍ കൊച്ചി വരെ എത്തിയാല്‍ മതി. പോക്കറ്റിനിണങ്ങുന്ന വിലയില്‍, ആഡംബരം ഒട്ടും കുറയാത്ത കാറുകളുടെ വില്‍പ്പന ഇപ്പോള്‍ കേരളത്തില്‍ കുതിച്ചുമുന്നേറുകയാണ്. പ്രതിമാസം 250ലേറെ പ്രീഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ വില്‍പ്പന നടക്കുന്നുണ്ടെണ്ടന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

പ്രീ ഓണ്‍ഡ് ആഡംബര കാറുകള്‍ ആധുനിക സേവന സൗകര്യങ്ങളോടെ പ്രൊഫഷണലായി, വില്‍ക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ കൂടിവരുകയാണ്. അന്‍പത് ലക്ഷം മുതല്‍ നാല് കോടി രൂപയിലധികം വില വരുന്ന ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇത്തരം പുനര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നു. പുതിയ കാര്‍ വില്‍ക്കുന്ന ഡീലര്‍മാരേക്കാള്‍ ആധുനിക ഷോറൂം സംവിധാനമാണ് പ്രീഓണ്‍ഡ് ആഡംബര കാര്‍ വ്യാപാരികള്‍ ഒരുക്കിയിരിക്കുന്നത്. സുതാര്യമായ ഇടപാട്, വ്യാപാരത്തിലെ വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ ഇത്തരം ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ബെന്‍സ്, ഔഡി, ബിഎംഡബ്ല്യൂ, വോള്‍വോ, ജാഗ്വര്‍, പോര്‍ഷേ, മിനികൂപ്പര്‍, ലാന്‍ഡ് ക്രൂസര്‍ ടൊയോട്ട, ലംബോര്‍ഗിനി പോലെയുള്ള ആഡംബര കാറുകളുടെ വില്‍പ്പനയ്ക്കായി വലിയ ആകര്‍ഷകമായ ഷോറൂമുകള്‍ സംസ്ഥാനത്തുണ്ടണ്ട്. ഇതിന് പുറമെ ഹാര്‍ലി ഡേവിഡ്സണ്‍, ഹോണ്ട റോഡ് കിംഗ്, ബിഎംഡബ്ല്യൂ തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രീ ഓണ്‍ഡ് ആഡംബര മോട്ടോര്‍ സൈക്കിളുകളും ഇത്തരം ഷോറൂമുകളില്‍ ലഭ്യമാണ്.

Author

Related Articles