News

ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനുമായി രംഗത്ത്; ആദ്യമായി ഇന്ത്യയില്‍

മുംബൈ: ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനുമായി രംഗത്ത്. 89 രൂപയുടെ ആകര്‍ഷകമായ തുടക്ക പാക്കേജ് നല്‍കിയാണ് മൊബൈല്‍ ഓണ്‍ലി എഡിഷന്‍ കൊണ്ട് വരുന്നത്. ഇതോടെ ആമസോണ്‍ പ്രൈം മൊബൈല്‍ ഓണ്‍ലി പ്ലാറ്റ്‌ഫോമിന് തുടക്കമിടുന്ന ആദ്യ രാജ്യമാവും ഇന്ത്യ.

ആകര്‍ഷകമായ ഡാറ്റാ പേക്കേജ് കൂടി ചേരുന്നതോടെ ഇന്ത്യയില്‍ സ്‌ക്രീന്‍ എന്റര്‍ടെയ്‌മെന്റിന് വേദിയാകുന്നത് സ്മാര്‍ട് ഫോണുകളായി മാറിയേക്കും. പ്രൈംവീഡിയോ മൊബൈല്‍ എഡിഷന്‍ 'സിംഗിള്‍ യൂസര്‍' മൊബൈല്‍ ഓണ്‍ലി പ്ലാന്‍ വഴി എസ്ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക.

ഇന്ത്യയെപോലെ മൊബൈല്‍ ആശ്രിത രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ പ്ലാന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ആമസോണ്‍ പ്രീമിയറിന്റെ ഇന്ത്യയിലെ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് വേണ്ടി കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍ സേവനദാതാക്കളായി ഭാരതി എയര്‍ടെല്ലിനെയും നിശ്ചയിച്ചിരിക്കുന്നു. .

എയര്‍ ടെല്‍ താങ്ക്‌സ് ആപ്പ് വഴി അവരവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണില്‍ സൈനിങ് അപ് ചെയ്യുക വഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയല്‍ സാധ്യമാണ്. 30 ദിവസം കഴിഞ്ഞാല്‍ പ്രീപെയ്ഡ് ചാര്‍ജ് ചെയ്ത് സേവനം തുടരാനാകും. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോള്‍ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസത്തെ 299 രൂപയുടെ പാക്കേജോ സ്വീകരിക്കുക വഴി തുടര്‍ന്ന് സേവനം ലഭ്യമാകും.

ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാനും പൂര്‍ണമായും പ്രൈം വീഡിയോ സേവനം ലഭിക്കുന്നതിനും സ്മാര്‍ട് ടിവി , എച്ച്ഡി യുഎച്ച്ഡി നിലവാരത്തില്‍ വീഡിയോകള്‍ ലഭിക്കാനും പ്രൈം മ്യൂസിക്കിനൊപ്പം ആഡ് ഫ്രീ മ്യൂസിക് , ആമസോണ്‍ ഡോട്ട് ഇന്‍ ഫാസ്റ്റ് ഫ്രീ ഷിപ്പിങ് തുടങ്ങിയ അധിക സേവനങ്ങള്‍ ലഭിക്കുന്നതിനും 30 ദിവസത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കേണ്ടതായിട്ടുണ്ട്. 131 രൂപയാണ് ഇതിനായി നല്‍കേണ്ടി വരിക. അതല്ലെങ്കില്‍ 28 ദിവസത്തേക്ക് 349 രൂപയുടെ റീച്ചാര്‍ജ് പാക്കേജ് സ്വീകരിക്കാം.

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്, പരിധികളില്ലാത്ത കോള്‍ സേവനം, ദിനം പ്രതി 2ജിബി ഡാറ്റ എന്നിവയാണ് 349 രൂപയുടെ പാക്കേജ് മുന്നോട്ട് വെയ്ക്കുന്നത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെയോ ലക്ഷകണക്കിന് വരുന്ന റിച്ചാര്‍ജ് ഷോപ്പുകള്‍ വഴിയോ പാക്കേജുകള്‍ റിച്ചാര്‍ജ് ചെയ്യാം.

Author

Related Articles