സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു; മോദിയുടെ നയതന്ത്ര ബന്ധം പൊതുതിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാകുമോ; ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ സൗദി രാജകുമാരന്റെ വരവ് ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യത
സൗദി രാജകുമാരന് മുഹമ്മദ് ബ്നു സല്മാന് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുകയെന്നതാണ് ഈ സന്ദര്‍ശനത്തിലൂടെയുള്ള പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ടുള്ള കരാറുകളില്‍ ധാരണയാകാനും സാധ്യതയുണ്ട്.ഒരു പക്ഷേ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ഉഭയകക്ഷി ബന്ധം സൗദിയുമായിട്ടായിരിക്കും ഉണ്ടാകാന്‍ സാധ്യത. സൗദിയുടെ എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സൗദിയുടെ എണ്ണ ഇന്ത്യയിലേക്ക് നിരക്ക് കുറഞ്ഞ രീതിയില്‍ ഇറക്കുമതി ചെയ്യാനുള്ള ധാരണ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കും. അതേ സമയം സൗദിയുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുന്നത് കൂടുതല്‍ ബാധിക്കുക രണ്ട് രാജ്യങ്ങളെയാണ്. ചൈനയ്ക്കും പാക്കിസ്ഥാനുമാണ് ഇന്ത്യ സൗദിയുമായി ബന്ധം സ്ഥാപിക്കുന്നത് സഹിക്കാന്‍ പറ്റാത്ത കാര്യം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സൗദി രാജകുമാരന്റെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രസ്കതിയുമുണ്ട്.
2018 നവംബര്‍ 20ന് ബ്യൂണസ് ഐറസില്‍ നടന്ന ജി.20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജകുമാരനുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് സാമ്പത്തികം, ഊര്‍ജം,സാംസ്കാരികം, ഭക്ഷ്യ സുരക്ഷാ എന്നീ മേഖലകളില്‍ അധിക നിക്ഷേപം നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ അന്ന് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സൗദി രാജകുമാരന് മുഹമ്മദ് ബ്നു സല്‍മാന്റെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യമാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ഇന്ത്യക്ക് കുറഞ്ഞ നിരക്കില്‍ എങ്ങനെ ലഭ്യമാക്കാം എന്നാവും കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും ആലോചിക്കുക. അതേ സമയം എണ്ണ ഉത്പാദനം 2019 സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. സൗദിക്ക് എണ്ണ അധികമായി ഉത്പാദനം നടത്തുന്നത് കൊണ്ട്കൂടുതല്‍ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. സൗദിയുടെ ഈ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആശങ്കയാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നത് അധികരിപ്പിക്കാന്‍ സൗദിയോട് ആവശ്യപ്പെടും.
ചൈന,യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം വ്യാപാര ഇടപെടലുകള്‍ നടത്തുന്ന നാലാമത്തെ രാജ്യമാണ് സൗദി അറേബ്യ. അത് കൊണ്ട് തന്നെ സൗദി രാജകുമാരന് മുഹമ്മദ് ബ്നു സല്മാന് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രസ്ക്തിയാണുള്ളത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള വ്യാപാര ബന്ധത്തില്‍ 9.56 ശതമാനമായി വര്‍ധിച്ച് 27.48 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതേ കാലയളവില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 22.06 ബില്യണ്‍ ഡോളറില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍